ഇതള്‍ പൊഴിയും കാലം - ഒരു പ്രണയ കാലം




രാജേഷ് നായര്‍



കേരളത്തിന്‍റെ മനോഹാര്യതയില്‍ നിന്ന് നാട്ടിന്‍ പുറത്തെ വിശേഷവും , സുഖ ദുഖവുമായി വളര്‍ന്നു വന്ന ഒരുവനായിരുന്നു ശിവ .അവന്‍ ജനിച്ചത്‌ ഒരിടത്തും വളര്‍ന്നത് മറ്റൊരിടത്തും .കുട്ടികാലം മുതല്‍ സ്നേഹം അന്യമായി പോയ ഒരു പാവം കുട്ടി.പഠനം പൂര്‍ത്തിയാകും മുമ്പേ അവന്‍ ജോലിക്ക് കേറി .അങ്ങനെ സ്വയം സമ്പാദിക്കാനും തുടങ്ങി .പക്ഷെ ഗുണമൊന്നുമില്ല , കാരണം സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാത്ത ഒരുവന് എന്ത് കിട്ടിയിട്ട് എന്ത് കാര്യം എന്ന ചിന്താ ഗതിയായിരുന്നു അവനു .അങ്ങനെ കംപുട്ടെര്‍ പഠനം കഴിഞ്ഞ അവനു അതതു മേഖലയില്‍ തന്നെ ജോലിയുമായി .അങ്ങനെ കഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന കാലം .............


ഒരു നാള്‍ അവന്‍ സിനിമ കാണാനായി കൂട്ടുകാരനുമായി പോയാപോള്‍ , സമയമായില്ലല്ലോ എന്ന് വിചാരിച്ചു സമയം ചിലവഴിക്കാന്‍ ഒരു സൈബര്‍ കാഫെയില്‍ കേറി .വെറുതെ മറ്റുള്ളവരെ പോലെ ചുമ്മാ ചാറ്റിങ്ങും തന്നെ ഇവനും .അങ്ങനെ ഇരിക്കുമ്പോള്‍ ആണ് , അപ്രതീക്ഷിതമായി ഒരു ഫ്രെണ്ടിനെ ചാറ്റിലൂടെ കിട്ടുന്നത് .കുട്ടിയുടെ പേര് ശിവാനി .ആദ്യമൊക്കെ വെറുതെ ഹായ് പറഞ്ഞു കളിച്ചു ,സമയം ആയപ്പോള്‍ ടാറ്റാ പറഞ്ഞു അവന്‍ സിനിമയ്ക്ക് തന്നെ പോയി ..............

ഇവിടെയാണ്‌ ഇതള്‍ കൂടുകൂട്ടുന്നത് പോലെ ഒരു പൂ വിരിഞ്ഞു തുടങ്ങുന്നത് .ശിവാനി ,ഒരു മറുനാടന്‍ മലയാളി കുട്ടി , കുടുംബത്തിലെ ഇളയ കുട്ടി കൂടിയാണ് അവള്‍ ,നല്ല രീതിയില്‍ പഠിക്കുകയും ,ചിത്രം വരയ്ക്കാനും പാട്ടുപാടാനും ഡാന്‍സ് കളിക്കാനും ഒക്കെ അറിയാവുന്ന കുട്ടി .പക്ഷെ ഭാഗ്യ ദോഷം , അവളുടെ അച്ഛനും അമ്മയ്ക്കും ഇതൊന്നും ഇഷ്ട്ടംയ്ല്ലയിരുന്നു .ആ ഇഷ്ട്ടമില്ലായ്മ എന്നും ഒരു വിലങ്ങായി അവളുടെ ജീവിതത്തില്‍ വന്നു കൊണ്ടിരുന്നു .ഇഷ്ട്ടങ്ങള്‍ ഒരിക്കലും നടക്കില്ല എന്ന് കണ്ടപ്പോള്‍ ജീവിതം തന്നെ ഉപേക്ഷിച്ചു കളഞ്ഞാലോ എന്ന തോന്നലുകള്‍ വരെയായി .അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ശിവ യെ ഫ്രന്റ്‌ ആയി കിട്ടുന്നതും .ആ ബന്ധം വളര്‍ന്നു .നല്ല കൂട്ടുകാരായതും..........

ശിവയ്ക്ക് ഒരു പാട് പ്രാരബ്ധങ്ങള്‍ ഒക്കെ ഉള്ള ഒരാളാണ് .എന്നാലും മനസ്സിലെ സങ്കടങ്ങള്‍ പുറത്തു പറയാതെ , എന്നും ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും നടക്കും .അതാണ്‌ അവന്റെ രീതിയും .ശിവാനിയെ കിട്ടിയത് അവനും ഒരു ആശ്വാസമായി .അവര്‍ നല്ല കൂട്ടുകാരായി മാറി കഴിഞ്ഞിരുന്നു .പരസ്പരം എല്ലാ വിഷമതകളും പറഞ്ഞു തുടങ്ങി .ഒരാള്‍ മറ്റൊരാളെ ആശ്വസിപ്പിക്കാന്‍ തുടങ്ങി .ഈ സ്വാന്തനം അവരുടെ മനസ്സില്‍ എപ്പോഴോ ഒരു സ്നേഹത്തിന്റെ പ്രണയത്തിന്റെ തുടക്കത്തിനു കാരണാമായി .ദിനവും ഫോണ്‍ വഴി സംസാരിക്കുന്ന അവര്‍ക്ക് തങ്ങളുടെ സൌഹൃതം മാറുന്നതായി തോന്നി .അവര്‍ പരസ്പരം അത് തന്നെ ഒരേ സ്വരത്തില്‍ പറഞ്ഞു .

ശിവാനി ശിവയോടു പറഞ്ഞു ," വേണ്ട , ഇനിയും നമ്മള്‍ മുന്നോട്ടു പോയാല്‍ , മറ്റു പലതിലോക്കോ വഴുതി വീഴും ,ഈ സൌഹൃതം നമ്മുക്ക് പിരിയാം " .ഇത് കേട്ട പാടെ എന്ത് ചെയ്യണമെന്നറിയാതെ മനസില്ലമനസോടെ ശിവ പറഞ്ഞു "ശെരി ഞാന്‍ കാരണം നീ വിഷമിക്കണ്ട ,എന്നും നല്ല സുഹൃത്തുക്കളായി നമുക്ക് കഴിയാം , ഇനി വിളിക്കില്ല ഒരിക്കലും ".പരസ്പരം കണ്ണുകളില്‍ ഒരു ഇറ്റു കണ്ണീര്‍ തൂകി കൊണ്ട് അവര്‍ ആ സൌഹൃതത്തിനു ബൈ പറഞ്ഞു ......

ആ രാത്രി കഴിഞ്ഞു , പിറ്റേ ദിവസം അതെ സമയം ഒന്നും അറിയാത്ത പോലെ ശിവ ഫോണ്‍ വിളിക്കാന്‍ ഒരുങ്ങുന്നു , പെട്ടെന്ന് എല്ലാം മറന്നു പോയത് പോലെ .അവന്‍ ഓര്‍ത്തെടുത്തു , കഴിഞ്ഞ രാത്രിയില്‍ പറഞ്ഞതെല്ലാം .മനസ്സ് കൊണ്ട് അവനും തീരുമാനിച്ചു ," വേണ്ട ,ഞാനായിട്ട് ഒന്നിനും ഇല്ല "....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവന്റെ ഫോണില്‍ മണി അടിക്കുന്നു , അതെ ഇത് അവള്‍ തന്നെ , ലോകം കയ്യടക്കിയ സന്തോഷത്തോടെ അവന്‍ ഫോണ്‍ എടുത്തു .മറുവശത്ത് അവള്‍ , ശിവാനി , ഒരു നേര്‍ത്ത സ്വരത്തോടു വിഷാദത്തോടെ പറഞ്ഞു "വേണ്ട , വിധി പോലെ വരട്ടെ , പിരിയാന്‍ ആവില്ല എനിക്ക് , ഒരിക്കലും ".എന്തെന്നില്ലാത്ത സന്തോഷത്തോടെ അവനും അതെ മറുപടി തന്നെ പറഞ്ഞു ..........

അങ്ങനെ അവരുടെ കൊഴിഞ്ഞുപോയ ഇതളുകള്‍ കൂട്ടി വച്ച് സുന്ദരമായ്‌ ജീവിതം സ്വപനം കാണാന്‍ തുടങ്ങി .ദിനങ്ങള്‍ കഴിഞ്ഞു , ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും മാറി മറഞ്ഞു .ഒരു തരി പോലും നഷ്ട്ടമാകാതെ അവരുടെ മനസ്സില്‍ ആ സ്നേഹം കത്ത് സൂക്ഷിച്ചു .

ഒരു സുപ്രഭാതത്തില്‍ ശിവയ്ക്ക് വന്ന , അവളുടെ ഫോണ്‍ പെട്ടന്നുള്ള അവരുടെ നാടിലെക്കുള്ള യാത്ര .അത് അവനെ വല്ലാതെ വേദനിപ്പിച്ചു , ഇനി കുറച്ചു നാളത്തേക്ക് അവളുമായി സംസാരിക്കാനാവില്ല എന്നതായിരുന്നു അവന്റെ ദുഃഖം .അങ്ങനെ ശിവാനി നാട്ടില്‍ എത്തി , തിരക്കുകളും, ചേട്ടന്മാരും കുഞ്ഞനുജതിമാരുമായി നാടിന്റെ സൌന്ദര്യം ആസ്വദിച്ചു നടന്നു .ഇതിനിടയില്‍ അവള്‍ ശിവയെ വിളിക്കാന്‍ ശ്രമിച്ചു .പക്ഷെ സാഹചര്യം കൊണ്ട് അത് നടന്നില്ല ...രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം അവള്‍ തിരികെ എത്തി .ശിവയെ വിളിച്ചു .ഒരു പാട് മാപ്പും , ഒക്കെ പറഞ്ഞു പഴയ അവന്റെ ശിവാനി ആയി മാറി .

പക്ഷെ ശിവ അവളുടെ സ്വരം പോലും കേള്‍ക്കാനാവാത്ത ദിവസങ്ങളില്‍ വളരെ ദുഖിതനായി ആയിരുന്നു കഴിഞ്ഞിരുന്നത് .ഇവന്റെ ദുഃഖം കണ്ടിരുന്ന ഒരു സുഹൃത്ത്‌ അവനുമായി ഒരു ഹോട്ടലില്‍ പോയി മദ്യം കഴിക്കുകയും അവനെ കൊണ്ട് കഴിപ്പിക്കുകയും ചെയ്തു .പക്ഷെ ഇതൊന്നും ശിവാനി ക്ക് അറിയില്ലായിരുന്നു .തിരിച്ചു വന്ന അവള്‍ അവനോടു വിശേഷങ്ങള്‍ തിരക്കുന്ന സമയത്ത് , അവളില്ലാത്ത ദിവസങ്ങള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് "ഞാന്‍ എന്ത് ചെയ്യാനാ , സങ്കടം കൂടുമ്പോള്‍ പോയി രണ്ടെണ്ണം അടിച്ചു " എന്ന് ചിരിച്ചു കൊണ്ട് ശിവ പറഞ്ഞു .പക്ഷെ അത് അവളെ വല്ലാതെ വേദനിപ്പിച്ചു .ആ വേദന പരസ്പരം ഓരോന്നും പറഞ്ഞു വഴക്കായി , ബഹളമായി .പൂവില്‍ നിന്ന് ഇതളുകള്‍ കൊഴിയുംപോലെ ആ സ്നേഹം ഓരോന്നായി കുറഞ്ഞു വന്നു .,,,,,,,,,,,,,,,

എന്നാല്‍ മറ്റുള്ളവരെ പോലെ നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ പ്രണയമോ , അത് കഴിഞ്ഞുള്ള ജീവിതമോ കൊണ്ട് അര്‍ത്ഥമില്ല എന്ന് ചിന്തയാണ് ശിവയ്ക്ക് ഉള്ളത് . സ്വന്തം പ്രണയം , പ്രണയത്തിനു ശേഷമുള്ള ജീവിതവും ഒരു കളങ്കവും കൂടാതെ സുഖകരമായി പോകണം എന്ന് വിചാരിച്ചു ശിവ ഒന്നും ശിവാനിയുടെ മുന്നില്‍ മറച്ചു വയ്ക്കുന്ന പതിവില്ലായിരുന്നു .പക്ഷെ അത് തെറ്റായിരുന്നു എന്ന് അവനു പിന്നീടാണ് മനസ്സിലായി തുടങ്ങിയത് .മറച്ചു വയ്ക്കേണ്ടത് മറച്ചു വയ്ക്കുക തന്നെ വേണം എന്ന പാഠം അവന്‍ പഠിച്ചു .പക്ഷെ ഇത് അവനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു .....

പരസ്പരം ഒരു ബന്ധവും ഇല്ലാതെ കുറച്ചു നാള്‍ കടന്നു പോയി .ശിവ അവന്‍ ഒരു മദ്യപാനിയായി വളര്‍ന്നു .അവന്റെ സങ്കടം മറക്കാന്‍ അവന്‍ ഓരോ ദിവസവും മദ്യപിച്ചയിരുന്നു നടന്നിരുന്നത് .ഒരിക്കല്‍ ശിവ , ശിവാനിയെ വിളിച്ചു , "പ്ലീസ് ദയവായി , നീ കാര്യങ്ങള്‍ മനസ്സിലക്കാനം , ഒരിക്കല്‍ പറ്റിയ ഒരു തെറ്റ് , അതിനു വേണ്ടി എന്നെ ഇത്രമാത്രം ശിക്ഷിക്കരുത് .എന്‍റെ ജീവിതമാണ് എനിക്ക് നഷ്ട്ടമാകുന്നത് , മനസ്സില്‍ ഒന്നും മറച്ചു വയ്ക്കാതെ നിന്നോട് ഞാന്‍ പറഞ്ഞതാണോ എന്‍റെ തെറ്റ് ".ഈ ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ ശിവാനി മറ്റൊന്നായിരുന്നു ശിവയോടു പറഞ്ഞത് ."ഈ സമയം ഇങ്ങനെ ആയാല്‍ പിന്നീട് എന്തായിരിക്കും , പ്രണയിക്കുമ്പോള്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോയാല്‍ ജീവിതത്തിലും തുടര്‍ന്ന് അഡ്ജസ്റ്റ് ചെയ്തു പോകേണ്ടി വരും ,അപ്പോള്‍ പ്രണയിച്ചു സ്നേഹിക്കുന്നതില്‍ എന്തര്‍ത്ഥം ,മറ്റൊരു വിവാഹം ആയാലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്‌ .അത് കൊണ്ട് വേണ്ട , നമുക്ക് മറക്കാം എല്ലാം "..........

ഒന്നും മിണ്ടാതെ ശിവാനിയുടെ ഇഷ്ട്ടതിനു വിട്ടു കൊടുത്തു , ശിവയും സമ്മതം മൂളി .അങ്ങനെ അവരുടെ പ്രണയം ഇതള്‍ കൊഴിയും പോലെ ഓരോ ഇതാളായി വീണു തുടങ്ങി.....രണ്ടു പേരും കാണാതെയും മിണ്ടാതെയും വര്‍ഷങ്ങള്‍ കടന്നു പോയി ............

പക്ഷെ ശിവ ഇന്നും അവള്‍ക്കായി കാത്തിരിക്കുന്നു .അവളുടെ സ്നേഹത്തിനായി! .ഭൂമിയില്‍ ഒരു പെണ്‍കുട്ടി അവന്റെ ജീവിതത്തിലേക്ക് ഉണ്ട് എങ്കില്‍ അത് അവള്‍ തന്നെയാകണം എന്ന വാശിയില്‍ പഴയതിനേക്കാള്‍ പതിന്‍ ‍ മടങ്ങില്‍ അവളെ ഇന്നും സ്നേഹിക്കുന്നു .ഈ കാത്തിരിപ്പ്‌ വെറുതെ ആകുമോ ????????

ഇത് വായിക്കുന്നവരാണ് ഇതിന്‍റെ ഉത്തരം പറയേണ്ടത് .ഈ കാത്തിരിപ്പു എന്താകും .നിങ്ങളുടെ അഭിപ്രായം പറയുക .ശിവയും ശിവാനിയും ഒരുമിക്കുമോ ?അതോ ശിവയുടെ കാത്തിരിപ്പ് വെറുതെ ആകുമോ ?